Header Ads Widget

Updates

10/Updates/ticker-posts

രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് ജംഗ്ഷന്‍ റോഡ് നാലു വരി പാതയാക്കി വികസിപ്പിക്കുന്നതിന് തുടക്കമാകുന്നു. | Ramanattukara - Kozhikode Airport 4 Lane road |

Representative image of Ramanattukara - Calicut International Airport 4 Lane Road.



കോഴിക്കോട് നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന രാമനാട്ടുകര- എയര്‍പോര്‍ട്ട് ജംഗ്ഷന്‍ റോഡ് നാലു വരി പാതയാക്കി വികസിപ്പിക്കുന്നതിന് തുടക്കമാകുന്നു. 24 മീറ്റര്‍ ‍വീതിയില്‍ മികച്ച സൗകര്യങ്ങളോടു കൂടിയ റോഡായാണ് രാമനാട്ടുകര - എയര്‍പോര്‍ട്ട് റോ‍ഡ്  വികസിപ്പിക്കുക.
  
മീഡിയന്‍ , ഫുട്പാത് എന്നിവയോടു കൂടിയ റോഡ് വികസനമാണ് ലക്ഷ്യമിടുന്നത്ന വീകരിക്കുന്ന റോഡില്‍ ബസ് ബേകളും ഉണ്ടാകും. അത്യാധുനിക നിലവാരത്തിലുള്ള ടോയ് ലറ്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമായി ഒരുക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.  മികച്ച വിശ്രമ കേന്ദ്രങ്ങളും നിര്‍മ്മിക്കും. 

എയര്‍പോര്‍ട്ട് റോഡ് എന്ന നിലയില്‍ തടസ്സങ്ങളില്ലാതെ യാത്ര സാധ്യമാക്കാനാണ് റോഡ് വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുന്നത്. 10 കിലോ മീറ്ററോളം നീളത്തിലാണ് വികസനം സാധ്യമാവുക. ഇതിനായി 12 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നേരത്തെ നാലു വരിയായി വികസിപ്പിക്കാന്‍ ഈ റോഡ് ദേശീയപാത അതോറിറ്റിക്ക് കൈമാറിയിരുന്നു. എന്‍ എച്ച് എ ഐ തയ്യാറാക്കിയ ഗ്രീന്‍ ഫീല്‍ഡ് പാത അലൈന്‍മെന്റില്‍ ഈ മേഖല ഉള്‍പ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിമാനത്താവള റോഡ് വികസനത്തിന് പ്രത്യേകമായ പദ്ധതി തയ്യാറാക്കുന്നത്. റോഡ് വികസനം വിമാനത്താവളത്തിന്റെ വികസനത്തിനും ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.

വർഷങ്ങളായുള്ള  ആവശ്യമായിരുന്ന രാമനാട്ടുകര ( Kozhikode Bypass Junction ) - Calicut International Airport റോഡ് നാലു വരിയാകുന്നു എന്നത്  അതുപോലെ Calicut International Airport - Calicut University ( NH 66 ) റോഡും , Kozhikode Airport - Kondotty - Malappuram - Perinthalmanna - Palakkad റോഡും നാലുവരി ആക്കിയാൽ കരിപ്പൂരുമായി ബന്ധപ്പെട്ട യാത്ര പ്രശ്നങ്ങൾക്കും ഗതാകത സൗകര്യങ്ങൾക്കും ഒരു പരിധി വരെ പരിഹാരമാകും.

Post a Comment

0 Comments