Header Ads Widget

Updates

10/Updates/ticker-posts

| സമുദ്ര കമ്യൂണിറ്റി ഹാൾ Cum ഓഡിറ്റോറിയം | West Hill Beach | Kozhikode | Samudra Community Hall | Calicut |

മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് കോഴിക്കോട് West hill ബീച്ചിൽ  ധനകാര്യ വകുപ്പു മന്ത്രി ശ്രീ ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്ന 'സമുദ്ര' കമ്യൂണിറ്റി ഹാൾ + ഓഡിറ്റോറിയം.

Samudra Community Hall Cum Odditorium West Hill Beach Kozhikode: facebook/apradeepkumar.mla 



കോഴിക്കോട് നോർത്ത് MLA ശ്രീ A Pradeep Kumar ൻ്റെ ശ്രമഫലമായാണ് 2.266 കോടി രൂപയുടെ 'സമുദ്ര' ( Disaster Shelter Cum Community Hall ) നിർമ്മിച്ചത്.

മത്സ്യതൊഴിലാളികൾക്ക് സൗജന്യ നിരക്കിൽ ഈ ഓഡിറ്റോറിയം ഉപയോഗിക്കാനാവും.

ഏറ്റവും മികച്ച സൗകര്യങ്ങളോടെ വെസ്റ്റ്ഹിൽ ബീച്ചിൽ മനോഹരമായ 'സമുദ്ര'യുടെ നിർമാണം പൂർത്തിയാക്കിയത്.

തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും സമഗ്രമായ ഉന്നമനത്തിനും കലാസാംസ്കാരിക ഉന്നതിയും ലക്ഷ്യം വച്ചു കൊണ്ട് വിഭാവനം ചെയ്ത ഈ സംരംഭം സംസ്ഥാനത്തെ ആദ്യത്തേതായിരിക്കും സമുദ്ര.

Samudra Community Hall Cum Odditorium West Hill Beach Kozhikode: facebook/apradeepkumar.mla

അറുനൂറിലേറെ പേർക്ക് ഇരിക്കാവുന്നതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ മനോഹരമായഓഡിറ്റോറിയം,വിവാഹച്ചടങ്ങളും കലാസാംസ്കാരിക പരിപാടികളും നടത്തുന്നതിനുള്ള സ്റ്റേജ്,

സ്റ്റേജിന് പിന്‍വശത്ത് ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉൾപ്പെ ടെയുള്ള വിശ്രമമുറികൾ,

മികച്ച സൗകര്യങ്ങളോടുകൂടിയ പാചകപ്പുര, ഭക്ഷണ ഹാൾ, വിശാലമായ പാർക്കിങ് ഏരിയ, ലാൻഡ് സ്കേപ്പിങ്ങും അലങ്കാരവിളക്കുകളും എല്ലാം ചേർന്ന് ആകർഷകമായ അന്തരീക്ഷം ഇതെല്ലാം 'സമുദ്ര'യുടെ സവിശേഷതകളാണ്.

ഒപ്പം സമുദ്രത്തിൻ്റെ സൗന്ദര്യവും.

Samudra Community Hall Cum Odditorium West Hill Beach Kozhikode: facebook/apradeepkumar.mla

കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള വേദിയായും 'സമുദ്ര' പ്രയോജനപ്പെടുത്താവുന്നതാണ്.

ഹാളിന്റെ പടിഞ്ഞാറുഭാഗത്ത് കടലിന് അഭിമുഖമായി തുറന്നസ്ഥലത്ത് ടൈല്‍ പാകിയ ഓപ്പണ്‍ എയര്‍ ഗ്രൗണ്ട് സ്റ്റേജും സമ്മേളന സ്ഥലവും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്.

'സമുദ്ര'യുടെ പ്രഥമ പരിഗണന മത്സ്യത്തൊഴിലാളികൾക്കായിരിക്കും.

മറ്റുള്ളവർക്കും ഒഴിവനുസരിച്ച് ലഭ്യമാകുന്നതാണ്.

പ്രശസ്ത ആർക്കിടെക്റ്റ് ശ്രീ നൗഫൽ ഹാഷിം രൂപകല്പന ചെയ്ത ഇതിൻ്റെ നിർമാണം നടത്തിയത് ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പാണ്.

Samudra Community Hall Cum Odditorium West Hill Beach Kozhikode: facebook/apradeepkumar.mla


Samudra Community ഹാളിൻ്റെ പരിപാലനം കൂടി ഉറപ്പുവരുത്തിയാൽ കോഴിക്കോട് നഗരത്തിന് ഒരു മുതൽക്കൂട്ടാവും Samudra Community Hall , West Hill Beach Kozhikode .

Samudra Community Hall Cum Odditorium West Hill Beach Kozhikode: facebook/apradeepkumar.mla


Post a Comment

0 Comments