Header Ads Widget

Updates

10/Updates/ticker-posts

കരിപ്പൂർ എയർപോർട്ട് വഴി കോഴിക്കോട് മലപ്പുറം പാലക്കാട് വയനാട് തൃശ്ശൂർ ജില്ലകളിലെ പ്രധാന സ്ഥലങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ KSRTC / KURTC / SWIFT ബസ്സ് സർവീസ് സാധ്യമാക്കാം.| CCJ |

ഇപ്പോൾ Kozhikode - Delhi / Mumbai / Hyderabad / Chennai / Bengalure - Kozhikode റൂട്ടുകളിൽ  ദിവസവും പതിനെട്ടോളം സർവീസുകളും എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ഒട്ടനവധി സർവീസുകളും ഉണ്ട് പൊതുമേഖലയിലുള്ള സർക്കാർ എയർപോർട്ടായ കരിപ്പൂർ വഴി.

കരിപ്പൂരിൽ ദിവസവും വരുന്ന ആയിരക്കണക്കിന് ജനങ്ങളിൽ 90 ശതമാനവും സാധാരണക്കാർ ആണ്,

അവർക്ക് എയർപോർട്ടിൽ നിന്നും കോഴിക്കോട് മലപ്പുറം വയനാട് പാലക്കാട് തൃശ്ശൂർ നീലഗിരി തുടങ്ങിയ ജില്ല കളിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ ഒരു ബസ്സ് സർവീസും ഇല്ല , 

ആയിരങ്ങൾ മുടക്കി TAXI വിളിച്ചു വേണം പോകാൻ.

അതേ സമയം കേരളത്തിലെ സ്വകാര്യ എയർ പോർട്ടുകളിലേക്ക് ധാരാളം KSRTC ബസ്സ് സർവീസുകൾ കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുണ്ടുതാനും.

സർക്കാർ എയർപോട്ടായ കരിപ്പൂർ വഴി KSRTC ബസ്സ് തുടങ്ങാൻ വേണ്ടി

ആദ്യഘട്ടമായി Kozhikode - Karipur Airport - Malappuram - പെരിന്തൽമണ്ണ റൂട്ടിൽ ഒരു മണിക്കൂറുകളുടെ ഇടവേളകളിൽ 24 മണിക്കൂറും KSRTC / KURTC ബസ്സ് സർവീസും

രാവിലെ 6 മണി മുതൽ കൊയിലാണ്ടി - Vengalam - Thondayad - Ramanattukara - Airport റൂട്ടിൽ ഒരു മണിക്കൂർ ഇടവേളകളിൽ രാത്രി പത്ത് മണിവരെയും സർവീസുകൾ നടത്താവുന്നതാണ്.

അതു പോലെ 

Nilambur - കരിപ്പൂർ Airport - കോഴിക്കോട്

Ponnani - Kuttipuram - Karipur Airport - Kozhikode 

Tirur - കരിപ്പൂർ Airport - Kozhikode

Palakkad - Malappuram - Karipur Airport - Kozhikode 

Thrissur - ഷൊർണൂർ - കരിപ്പൂർ Airport - കോഴിക്കോട്

Guruvayoor - Kuttipuram - Karipur Airport- Kozhikode

എന്നീ റൂട്ടുകളിൽ KSRTC / KURTC bus സർവീസുകൾ ഒരു മണിക്കൂർ ഇടവേളകളിലെങ്കിലും നടത്താവുന്നതാണ്.

മാർച്ച് 28 മുതൽ Kozhikode - Delhi - Kozhikode റൂട്ടിൽ ഇൻഡിഗോയുടെ മികച്ച സമയക്രമം. Daily Non-Stop...

അടിവാരം - കോടഞ്ചേരി - തിരുവമ്പാടി - മുക്കം റോഡ് നവീകരണവും കൂളിമാട് , എളമരം കടവ് പാലങ്ങളും പൂർത്തിയാകുന്നതോടെ 

അടിവാരം - കോടഞ്ചേരി - തിരുവമ്പാടി - മുക്കം - എയർപോർട്ട് 

Kunnamangalam / Koduvally - NIT - Mavoor - Airport

Thamarassery - Omassery - Mukkam - Airport റൂട്ടിൽ KSRTC യുടെ ചെയിൻ സർവീസുകളും

KSRTC യുടെ വയനാട് - Adivaram - കോടഞ്ചേരി - തിരുവമ്പാടി - മുക്കം - കൂളിമാട് / എളമരം കടവ് - Airport സർവീസുകളും വന്നാൽ കരിപ്പൂർ എയർപോർട്ടിലേക്കുള്ള യാത്ര പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.

കോഴിക്കോട് - കരിപ്പൂർ എയർപോർട്ട് - മലപ്പുറം പെരിന്തൽമണ്ണ റൂട്ടിൽ കണ്ണൂർ എയർപോരട്ടിലേക്ക് കണ്ണൂർ തലശ്ശേരി ഡിപ്പോകളിൽ നിന്നും Volvo Low Floor ബസ്സ് സർവീസ് നടത്തുതു പോലെ കോഴിക്കോട് മലപ്പുറം KSRTC ഡിപ്പോകൾ ക്രേന്ദ്രീകരിച്ച് Volvo Low Floor Bus സർവീസുകൾ നടത്താം.

Palakkad - പെരിന്തൽമണ്ണ - മലപ്പുറം - കോഴിക്കോട് റൂട്ടിൽ ഓടുന്ന KSRTC ബസ്സുകൾ 30 മിനിട്ട് ഇടവേളകളിൽ കരിപ്പൂർ എയർപോർട്ടു വഴിയാക്കിയാൽ ജനങ്ങൾക്ക് വളരെ ഉപകാരമായിരുന്നു.

ദേശിയ പാതയിൽ നിന്ന് വെറും ഒന്നര കിലോമീറ്റർ മാത്രമേയുള്ളു കരിപ്പൂർ എയർപോർട്ടിലേക്ക് ,

ബസ്സുകൾ Airport വഴി പോകാൻ  അധികമായി 10 മിനിട്ട് മാത്രമേ വേണ്ടി വരുകയൊള്ളു.

ബസ്സുകൾ എയർപോർട്ടുവഴി പോകുന്നതു വഴി ദിവസവും ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരമാവുകയും ചെയ്യും

കൂടാതെ കടത്തിൽ മുങ്ങിത്താഴുന്ന KSRTC ക്ക് വളരെ ലാഭകരമാവുകയും ചെയ്യും Calicut International Airport എയർപോർട്ട് വഴിയുളള ബസ്സ് സർവീസുകൾ.

 KSRTC Airport സർവീസുകൾ  തുടങ്ങിയാൽ കോഴിക്കോട് മലപ്പുറം വയനാട് പാലക്കാട് തൃശ്ശൂർ നീലഗിരി തുടങ്ങിയ ജില്ല കളിലെ വിവിധ സ്ഥലങ്ങളിൽനിന്നും കരിപ്പൂർ എയർപോർട്ടിനെ ആശ്രയിക്കുന്നവർക്കും  ഇ ബസ് റൂട്ടുകളിൽ  ഉള്ള സ്ഥലങ്ങൾ  വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ജനങ്ങൾക്കും വളരെ ഉപകാരം ആയിരിക്കും.

കോഴിക്കോട് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന എല്ലാ Volvo Low Floor ബസ്സുകളും ദേശിയ പാതയിൽ അത്താണിയിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടു വഴി പോകാൻ വേണ്ടി 14 KM അധികം സഞ്ചരിക്കുന്നുണ്ട്,

കരിപ്പൂർ എയർപോർട്ടിലേക്ക് ദേശിയ പാതയിലേക്ക് വെറും 2 KM താഴമാത്രമേയുള്ളൂ .

കരിപ്പൂർ വഴി KSRTC ബസ്സുകൾ സർവീസ് തുടങ്ങാൻ കക്ഷി രാഷ്ടീയത്തിനതീതമായി Kozhikode Malappuram Palakkad Wayanad Thrissur ജില്ലയിലെ എല്ലാവരും ഈ ജില്ലകളിലെ MLA , MP , Panchayat / Municipality / Corporation മെമ്പർമാരായ ജനപ്രതിനിധികളോടും 

രാഷ്ടീയ സാംസ്കാരിക മത വ്യവസായ സംഘടനകളോടും കരിപ്പൂർ വഴി ബസ്സ് സർവീസ് തുടങ്ങുന്നതു വരെ നിരന്തരം ആവശ്യപ്പെട്ടാൽ നമ്മുക്കു കരിപ്പൂർ എയർപോർട്ട് വഴി ബസ്സ് സർവീസ് ലഭിക്കുകയും കുറഞ്ഞ നിരക്കിൽ സൗകര്യപ്രദമായ രീതിയിൽ എയർപോർട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുകയും ചെയ്യാം.

Photo : Twitter/aaiclcairport


Post a Comment

0 Comments