Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് ബൈപാസ് 6 വരിയാക്കുന്നതിനു മുന്നോടിയായി മരം മുറിക്കൽ ആരംഭിച്ചു. | Calicut Expressway | NH 66 | Kozhikode Bypass | Kerala Raods| 6 Line Highways |

മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമമായി 28 KM ദൂരമുള്ള കോഴിക്കോട് ബൈപാസ് 6 വരി ആക്കുന്ന പ്രവർത്തിക്ക് തുടക്കമായി.

കോഴിക്കോട് ബൈപാസ് 6 വരിയാക്കുന്നതിനു മുന്നോടിയായി മരം മുറിക്കൽ ആരംഭിച്ചു

പന്തീരാങ്കാവ് കൊടൽ നടക്കാവ്ഭാ ഗത്തും വെങ്ങളം ഭാഗത്തുമാണ് 

റോഡിനിരുവശവുമുള്ള മരങ്ങൾ മുറിക്കുന്നതിന് തുടക്കമായത്Electric,Telephone, Water Gas കേബിളുകളും പോസ്റ്റുകളും മാറ്റുന്ന പ്രവർത്തിയും ഉടനെ തുടങ്ങും. 


ഓഗസ്റ്റ് 24-ന് തന്നെ 6 വരി റോഡ് നിർമ്മാണം തുടങ്ങും. 


2300  അധികം മരങ്ങളാണ് മുറിച്ചുമാറ്റേണ്ടത്, മുറിക്കുന്നവയ്ക്ക് പകരം പത്തിരിട്ടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നുണ്ട്ഇതിനായി 1.6 കോടിരൂപ സാമൂഹിക വനവത്കരണ വിഭാഗത്തിന് ദേശീയപാത അതോറിറ്റി കൈമാറി.


6 വരിയിൽ പ്രധാന റോഡും ഇരു വശങ്ങളിലും രണ്ട് വരി സർവീസ് റോഡുമായി 10 വരി പാതയായി ആണ് കോഴിക്കോട് ബൈപാസ് നിർമ്മിക്കുക. 2000 കോടിയോളം നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് ബൈപാസ് നിർമ്മാണം 2024 ൽ പൂർത്തിയാവും.

കോഴിക്കോട് നഗരത്തിൻ്റെ മുഖഛായ തന്നെ മാറ്റുന്ന 28.4 KM നീളത്തിൽ 6 വരി റോഡായി നിർമ്മിക്കുന്ന കോഴിക്കോട് ബൈപാസ് ( Calicut Expressway ) പദ്ധതി. 2018 ൽ കരാർ ലഭിച്ച KMC ആണ് നിർമ്മാണം നടത്തുക. ബൈപാസിലെ മരങ്ങൾ മുറിച്ചുമാറ്റൻ, Electric, Telephone, Water കേബിളുകൾ മാറ്റൽ എന്നിവയാണ് ആദ്യം ചെയ്യുക .


Calicut Expressway എന്ന പേരിൽ ആണ് കോഴിക്കോട് ബൈപാസിനു വേണ്ടി കമ്പനി  രൂപീകരിച്ചത്. HiLite സിറ്റിക്കും പന്തീരാങ്കാവിനും ഇടയിൽ ആയിരിക്കും 12 Lane Toll Plaza നിർമ്മിക്കുക. 

കോഴിക്കോട് ബൈപാസിലൂടെ സിഗ്നലുകൾ ഇല്ലാതെ യാത്ര ചെയ്യാം എന്നതാവും ഏറ്റവും വലിയ പ്രത്യേകത, മണിക്കൂറിൽ 100 KM ആയിരിക്കും വേഗ പരിധി. Vengalam , Pooladikunnu , Thondayad , Cyber Park - HiLite City , Pantheerankavu , Azhinjilam , Ramanattukara എന്നിവടങ്ങളിൽ ആണ് 6 Lane Flyovers വരുക.  തൊണ്ടയാടും രാമനാട്ടുകര ജങ്ഷനിലുമുള്ള പാലങ്ങളുടെ വീതികൂട്ടുകയാണ് ചെയ്യുക.

വേങ്ങേരി , മലാപ്പറമ്പ് എന്നിവടങ്ങളിൽ Over pass ആണ് വരുക, 
600 മീറ്ററോളം ഭൂഗർഭപാതയായാണ് ബൈപ്പാസ് കടന്നുപോവുക. ഇതിനോപ്പം ബൈപാസിൽ മലാപ്പറമ്പിനും തൊണ്ടയാടിനും ഇടയിൽ ചേവരമ്പലം Junction ൽ കൂടി 6 line Flyover വരും. മൊകവൂർകൂടത്തുംപാറഅമ്പലപ്പടി,  വയൽക്കര എന്നിവിടങ്ങളിൽ 
അടിപ്പാതകളും നിർമിക്കുന്നുണ്ട്. 

ബെപാസിൽ ചേവരമ്പലത്ത് ആണ്ഓഫീസ് തുറന്നത് , വരും ദിവസങ്ങളിൽ തന്നെ കൂടുതൽ ജോലിക്കാരും  കോഴിക്കോട് എത്തും 

കോഴിക്കോട് ജില്ലയിലൂടെ ഉള്ള 68 + KM ദേശീയ പാത (NH 66 ) ആണ് 6 വരി പാത + ഇരു വശത്തും 2 Lane സർവീസ് റോഡുകൾ തുടങ്ങിയവയായി International Standard ൽ ഉള്ള Expressway ആയി നിർമ്മിക്കുന്നത്.

കോഴിക്കോട് ജില്ല അതിത്തിയായ അഴിയൂരിൽ തുടങ്ങി  വടകര - പയ്യോളി - തിക്കോടി - കൊയിലാണ്ടി Bypass - വെങ്ങളം പാതയുടെ നീളം 40.800 കിലോമീറ്റർ .( 11.860 KM ദൂരമാണ് കൊയിലാണ്ടി ബൈപാസിനുള്ളത്,ചെങ്ങോട്ടുകാവ് മുതൽ നന്തി വരെയാണ്  കൊയിലാണ്ടി ബൈപാസ് ). 

അഴിയൂർ - വെങ്ങളം  45 മീറ്റർ വീതിയിൽ ആറ് വരി ദേശീയപാത വികസിപ്പിക്കാൻ Adani ക്ക് ആണ് 1382.56 കോടി രൂപയുടെ ടെൻണ്ടർ കിട്ടിയത്.

ദേശീയപാത 66 ലെ വടകര മൂരാട് പാലം , പാലോളി പാലം ഈ രണ്ട് പാലങ്ങളും ഈ പാലങ്ങളെ ബന്ധപ്പാക്കും ഇടയിലുള്ള റോഡും ഉൾപ്പെടെ 2.1 KM 6 വരി റോഡിൻ്റെയും സർവീസ് റോഡിൻ്റെയും നിർമ്മാണം തുടങ്ങി.

68.55 കോടിക്ക് ഹരിയാനയിൽ നിന്നുള്ള E5 കമ്പനിക്കാണ് നിർമ്മാണ ചുമതല ,നിർമാണം  ഈവർഷം ( 2021 ) നവംബറിൽ പൂർത്തിയാവും .

കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണവും ഈവർഷം പൂർത്തിയാകും...കൂടുതൽ വായിക്കാം 

കോഴിക്കോട് ജില്ലയിലെ NH 66 ആറ് വരി + ഇരു വശങ്ങളിലും 7.5 വീതിയിൽ സർവീസ് റോഡ് ആക്കുന്ന നിർമ്മാണ പ്രവർത്തികൾ 3 വർഷം കൊണ്ട് പൂർത്തിയാവും.

അതുപോലെ തന്നെ രാമനാട്ടുകര - കോട്ടക്കൽ - പൊന്നാനി - കൊടുങ്ങല്ലൂർ 6 വരി പാതയുടെ ടെൻണ്ടർ നടപടികൾ പൂർത്തിയായി 45 മീറ്ററിൽ 6 വരിയായി നിർമ്മിക്കുന്നതിനുള്ള കരാർ KNR Construction ന് ലഭിച്ചു.

Ramanattukara - Ponnani 6 വരി പാതയാകുന്നതോടെ Guruvayoor , Ponnani തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒരു മണിക്കൂർ കൊണ്ട് Kozhiokode നഗരത്തിലേക്കും Calicut International എയർപോർട്ടിലേക്കും എത്താം അതു പോലെ തന്നെ Thrissur - Calicut ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ മതിയാവും .

Ponnani / കപ്പിരികാട് - Edapally / Ernakulam പാത കൂടി 6 വരികയാകുന്നതോടെ Kochi യിൽ നിന്നും കോഴിക്കോടേക്ക് 2 മണിക്കൂറിൽ താഴെ മതിയാവും.

തലശ്ശേരി - മാഹി - അഴിയൂർ 4 വരി പാതയുടെ നിർമ്മാണം 2022 ൽ പൂർത്തിയാവും. 

തളിപ്പറമ്പ് - കണ്ണൂർ - മുഴിപ്പിലങ്ങാട് വരെയുള്ള ഭാഗം അദാനിയ്ക്ക് ആണ് ലഭിച്ചിരിക്കുന്നത്. ചെങ്കള മുതൽ നീലേശ്വരം വരെ ULCCS ആണ് നിർമ്മിക്കുക.

മംഗലാപുരം - കാസർകോഡ് - കണ്ണൂർ - കോഴിക്കോട് 6 വരി പാത പൂർത്തിയാകുന്നതോടെ കണ്ണൂരിൽ നിന്നും 75 മിനിറ്റുകൾ കൊണ്ടും   കാസർകോഡ് നിന്നും രണ്ടര മണിക്കൂർ കൊണ്ടും തലശ്ശേരിയിൽ നിന്നും ഒരു മണിക്കൂർ കൊണ്ടും കോഴിക്കോട് എത്താനാവും .

ദേശിയ പാതകളുടെ നിർമ്മാണം കരാർ എടുക്കുന്ന കമ്പനി മൂന്നു വർഷങ്ങൾ കൊണ്ട് പൂർത്തിയാക്കുകയും 15 വർഷത്തെ പരിപാലനം നടത്തുകയും വേണം.    

കോഴിക്കോട് , മലപ്പുറം , കണ്ണൂർ , കാസർക്കോട് ജില്ലകളിൽ കുറെ സ്ഥലങ്ങളിൽ റോഡ് പണി തുടങ്ങി എല്ലാ ഭാഗങ്ങളുടെയും ഭാഗങ്ങളുടെ ടെൻണ്ടർ ആയി.

Ramanattukara - Calicut Airport - Malappuram - Perinthalmanna - Palakkad 4 Line with 30/45 Meter.

Vellimadukunnu - Kunnamangalam -Adivaram - Kalpetta - Batheri  4 Line with 30/45 Meter.

Pantheerankavu / Kozhikode Bypass - Manjeri - മലമ്പുഴ - Palakkad Bypass നിർദ്ദിഷ്ട 6 Line Green Field Expressway.

Kozhikode - Perambra - Mananthavady - Mysore നിർദ്ദിഷ്ട Bharatmala Expressway with 45 meter.

Ramanattukara - Calicut Airport - Kolappuram Junction ( NH 66 ) 6 വരി പാത.

Vadakara - Kappad - Kozhikode Beach - Beypore - Tanur - Tirur - Ponnani 4 വരി തീരദേശ പാത.

Anakkampoil - Meppadi Tunnel Road ,

Elevated Highway at Muthanga ( Batheri - Mysore Road ).

തുടങ്ങിയ പദ്ധതികൾ പൂർത്തിയായാലെ മലബാറിൽ ദേശിയ പാത വികസനം കൊണ്ട് പൂർണ്ണതോതിൽ ജനങ്ങൾക്ക് പ്രയോജനമുണ്ടാകൂ.

Highlight Content : Kozhikode Bypass 6 Lane work started.  KMC will build the 28 KM Bypass with cost of more than 1800 Cr , work will complete in 30 months . NHA 66 . Calicut Expressway . 

Kozhikode Bypass File Photo


Post a Comment

0 Comments