Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് മാവൂർ റോഡിനെ മോഡൽ റോഡാക്കി വികസിപ്പിച്ചാൽ കോഴിക്കോട് നഗരത്തിലെ ഗതാകത കുരുക്കിന് ഒരു പരിധി വരെ പരിഹാരം ആകും. | Kozhikode Mavoor Road | Model Road |



കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കുള്ളതുമായ ഒരു റോഡാണ് കോഴിക്കോട് മാവൂർ റോഡ്. പതിറ്റാണ്ടുകൾക്ക് മുമ്പേ 4 വരി പാത ആയിരുന്നു ബാങ്ക് റോസ് Junction ൽ തുടങ്ങി KSRTC, പുതിയ സ്റ്റാൻറ്, അരയിടുത്തുപാലം , തൊണ്ടയാട് വഴി മെഡിക്കൽ കോളേജ് പാത. 

കോഴിക്കോടിന്റെ നഗര സിരാകേന്ദ്രത്തിലൂടെയുള്ള ഈ 8 KM പാത കോഴിക്കോട്ടുകാർക്കു മാത്രമല്ല മലബാറിനും കേരളത്തിനു തന്നെയും വളരെ പ്രധാന്യമായ ഒരു പാതയാണ്. ഇത്രയും പ്രധാനപ്പെട്ട പാതയായിട്ടും വളരെ അവഗണിക്കപ്പെട്ടു കടക്കുകയാണ് കോഴിക്കോടിന്റെ ഈ സുവർണ്ണ പാത.

ഈ പാതയിലൂടെ യാത്ര ചെയ്താൽ ആർക്കും മനസ്സിലാവും കഴിഞ്ഞ 20 ൽ അധികം വർഷമായി അരയിടത്തു പാലം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള റോഡിൽ യാതൊരു വികസനവും നടന്നിട്ടില്ല എന്ന്. 

പതിറ്റാണ്ടുകൾക്ക് മുമ്പ് 4 വരി പാതയായിരുന്ന ഈ പാതക്ക് ഇപ്പോൾ 6 വരി പാതക്കുള്ള തിരക്കും പ്രാധാന്യമുണ്ട്. Gokulam Galleria മാളിനെ കൂടാതെ  സ്റ്റാർ ഹോട്ടലുകളും International Cooperate Museum ,..,  കൂടുൽ Retail Chains, Office / Business spaces , Restaurant's എല്ലാം അടുത്തു തന്നെ തുറക്കുന്നതോടെ ഇനിയും Mavoor Road ൽ തിരക്കുകൂടും. 

ബാങ്ക് റോഡ് Junction മുതൽ അരയിടത്തുപാലം വരെ ഇപ്പോൾ മോഡൽ റോഡ് ആക്കുന്ന പ്രവർത്തി നടക്കുന്നുണ്ട് എന്നത് മാത്രമാണ് ഒരു സന്തോഷ വാർത്ത.അരയിടത്തുപാലം തൊണ്ടയാട് മെഡിക്കൽ കോളേജ് 6 വരി പാത നിർമ്മിച്ച് ഈ റോഡിനെ മികച്ച ഒരു മോഡൽ റോഡായി വികസിപ്പിച്ചെടുക്കാം. 1. അരയിടത്തുപാലം - തൊണ്ടയാട് - Medical College വരെ 30 മീറ്റർ വീതിയിൽ 6 വരി പാത നിർമ്മിക്കുക. 2. Kozhikode സിറ്റി റോഡ് പ്രൊജക്റ്റിൽ ചെയ്തപ്പോലെ നല്ല Drainage system നിർമ്മിക്കുക. 3. Footpath ൽ ടൈയിൽ പാകുക, Handrail കൾ സ്ഥാപിക്കുക. 4. Electric lines , Water lines ,... മറ്റ് Cable കൾ എല്ലാം underground system ആക്കുക. 5. LED ലൈറ്റുകളും High/Low mast ലൈറ്റുകൾ സ്ഥാപിക്കുക, landscaping നടത്തി മനോഹരമാക്കുക, 6. ബസ് ബേകൾ നിർമ്മിക്കുക.


City Road Improvement Project ( CRIP ) Phase1  ന്റെ  ഭാഗമായി  ULCCS മനോഹരമായി നിർമിച്ച്  മികച്ച രീതിയിൽ പരിപാലിക്കുന്ന റോഡുകൾ പോലെ Mavoor  റോഡും മോഡൽ റോഡക്കി 15 വർഷത്തേത് പരിപാലിച്ചാൽ കോഴിക്കോടിനും കേരളത്തിനും തന്നെ അഭിമാനമാകുന്ന ഒരു മികച്ച മോഡൽ റോഡ് നമ്മുക്കു ലഭിക്കും.

Post a Comment

0 Comments