Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് കടലുണ്ടിയിൽ 82 പേർക്ക് ഇരിക്കാവുന്ന ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് നിർമ്മാണം തുടങ്ങുന്നു. | Kozhikode Floating Restaurent |

കോഴിക്കോട് കടലുണ്ടിയിൽ 82 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് നിർമ്മാണം ജൂണിൽ തുടങ്ങും. കോട്ടക്കടവ് പാലത്തിനുസമീപം ഫ്ലോട്ടിംഗ് റസ്റ്റോറൻറ് സ്ഥാപിക്കുന്നതിന് മൂന്നുകോടി 94 ലക്ഷത്തി 61 185 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ . മുഹമ്മദ് റിയാസ് അറിയിച്ചു. ഫ്ലോട്ടിങ്ങ് റസ്റ്റോറന്റിൽ മിനി, കിച്ചൻ , ടോയ്ലറ്റ്,എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട് . 

ഐ ഐ ടി മദ്രാസ് സാങ്കേതിക പരിശോധന നടത്തി സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തിയ രൂപരേഖ പരിഗണിച്ചാണ് ഭരണാനുമതി നൽകിയത് . കോഴിക്കോടിന്റെ ടൂറിസം വികസനത്തിൽ വലിയ കുതിപ്പിന് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. യാത്ര യാനങ്ങളുടെയും ഫ്ലോട്ടിങ് ഘടനകളുടെയും നിർമാണത്തിൽ അതികായരായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപേറേഷനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

Representative image of Kozhikode Floating restaurant. 

Post a Comment

0 Comments