Header Ads Widget

Updates

10/Updates/ticker-posts

കാരപ്പറമ്പ് - കക്കോടി 4 വരി പാതയും , കക്കോടി - ബാലുശ്ശേരി റോഡ് 12 മീറ്റർ വീതി വികസനത്തിന് വേണ്ടി 4.212 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരട് വിജ്ഞാപനമായി. | Kozhikode City Roads |

കാരപ്പറമ്പ് - കക്കോടി 4 വരി പാതയും , കക്കോടി - ബാലുശ്ശേരി റോഡ് 12 മീറ്റർ വീതി വികസനത്തിന് നും വേണ്ടി 4.212 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരട് വിജ്ഞാപനമായി.


റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി, വീട്, കച്ചവടസ്ഥാപനങ്ങൾ എന്നിവ നഷ്ടപ്പെടുന്നവരുടെ പേരുവിവരങ്ങളും പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള തുകയുമാണ് കരട് വിജ്ഞാപനത്തിലുള്ളത്ഏകദേശം 250 കച്ചവടസ്ഥാപനങ്ങളും 8 വീടുകളും ഉൾപ്പെടും റോഡ് വികസനത്തിനായി ഏറ്റെടുക്കും.


കാരപ്പറമ്പ് മുതൽ ബാലുശ്ശേരി മുക്ക് വരെ 20 കിലോമീറ്ററാണ് റോഡ് വികസനം. കിഫ്ബിയിൽ ഉൾപ്പെടുത്തി 89 കോടിയാണ് റോഡ് വികസനത്തിനനുവദിച്ചത്കാരപ്പറമ്പ് മുതൽ കക്കോടിപ്പാലം വരെ 18 മീറ്റർ വീതിയിലും കക്കോടി പഞ്ചായത്ത് ഓഫീസ് മുതൽ ബാലുശ്ശേരി മുക്കുവരെ 12 മീറ്ററിലുമാണ് റോഡ് വീതികൂട്ടുന്നത്.


കോഴിക്കോട് ബൈപാസ് 6 വരിയാക്കുന്നതിനു മുന്നോടിയായി മരം മുറിക്കൽ ആരംഭിച്ചു...കൂടുതൽ വായിക്കാം


Electric , Water , Telephone, Gas കേബിളുകൾ എല്ലാം ഭൂമിക്കടിയിലൂടെ ആയിരിക്കും

കാരപ്പറമ്പ് - കക്കോടിപ്പാലം വരെ 15 മീറ്ററിൽ നാലുവരിപ്പാതയും ബാക്കി ഒന്നരമീറ്റർ വീതം ഇരുഭാഗത്തും ഓവുചാലുമാണ് നിർമിക്കുന്നത്


20 കിലോമീറ്റർ ദൂരമുള്ള കാരപ്പറമ്പ് - ബാലുശ്ശേരി നവീകരണം പൂർത്തിയാകുന്നതോടെ കോഴിക്കോട് നഗരം ബാലുശ്ശേരി ഭാഗത്തേക്ക് കൂടുതൽ വേഗത്തിൽ വളരും കൂടാതെ പ്രദേശങ്ങളിൽ കൂടുതൽ വികസനങ്ങൾ വരും പ്രത്യേകിച്ച് ബാലുശ്ശേരി മണ്ഢലത്തിലെ വിനോദ സരഞ്ചാര കേന്ദ്രങ്ങൾക്കും കിനാരൂലിലെ വ്യവസായ കേന്ദ്രങ്ങൾക്കും.


Content Highlights : Karaparamba - Vengeri - Kakkodi road in Kozhikde City limit convert to 4 Lane road and Kakkodi - Chelannur - Balussery road will get a facelift with 12 meter carriage way. 89 Cr sanctioned from KIIFB . 

Kalluthankadavu - Arayidathupalam - Eranjipalam - Karaparmba 4 Lane Road @ Kozhikode City


Post a Comment

0 Comments