Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോടിന്റെ കായൽ വിശേഷങ്ങളും അടിപൊളി ഭക്ഷണവും, ഒളോപ്പാറ കായൽ | Kozhikode backwaters Oloppara | foodie Rash | Calicut Backwaters |

കോഴിക്കോടിന്റെ കായൽ വിശേഷങ്ങളും അടിപൊളി ഭക്ഷണവും, ഒളോപ്പാറ കായൽ.

കോഴിക്കോട് നഗരത്തിൽ നിന്നും വെറും പതിനഞ്ച് കിലോമീറ്റർ ദൂരത്തിൽ ആണ് ഒളോപ്പാറ എന്ന മനോഹരമായ കായലും പരിസരങ്ങളു സ്ഥിതിചെയ്യുന്നത്. കോഴിക്കോട് - ബാലുശേരി റൂട്ടിൽ കക്കോടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. 

അകാലപുഴയും കായലും പിന്നെ ഗ്രാമീണതയുടെ മനോഹാരിതയും ഓളപ്പാറയെ വത്യസ്തമാക്കുന്നു. ഒളോപ്പാറ മുതൽ പാവേൽ ചീർപ്പ് വരെ പുഴയോട് ചേർന്ന് നിൽക്കുന്ന 4 കിലോമീറ്റർ പ്രദേശം വളരെ മനോഹരമാണ്. 


ഫോട്ടോഗ്രാഫിക്ക് വലിയ സാധ്യതയുള്ള ഇവിടം ധാരാളം സിനിമകളുടെ പ്രധാന ലൊക്കേഷനുമാണ്.ഒളോപ്പാറ കായലിലൂടെയുള്ള യാത്ര ഇവിടുത്തെ ഏറ്റവും വലിയ ആകർഷണമാണ്. ഹൗസ് ബോട്ടുകളും പെടൽ ബോട്ടുകളും തോണികളും ലഭ്യമാണ്. ഇവിടുത്തെ പലതരം പുഴ,കായൽ മീനുകൾ പ്രത്യേകിച്ച് കരിമീൻ, എരുന്ത്, കക്ക എന്നീവ വളരെ രുചികരമാണ്. 

കോഴിക്കോട് വിനോദയാത്രക്ക് വരുന്നവർക്ക് ഒരു വേറിട്ടനുഭവം ആണ് കോഴിക്കോട് നഗരത്തിന്റെ അടുത്തുള്ള ഈ മനോഹരമായ കായലും പരിസരങ്ങളും നൽകുന്നത്.

Qries
TATA ELXSI കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ആദ്യഘത്തിൽ തന്നെ 1,000...കൂടുതൽ വായിക്കാം


Content Highlights : Kozhikode Backwaters Oloppara . Kozhikode Tourism . Houseboat  Kerala Tourism . Kerala Backwaters . Calicut B
ackwaters . 

Post a Comment

0 Comments