Header Ads Widget

Updates

10/Updates/ticker-posts

86 കോടിയുടെ കൈതപോയിൽ - കോടഞ്ചേരി - തിരുവമ്പാടി - മുക്കം റോഡ് നവീകരണം അതിവേഗം പുരോഗമിക്കുന്നു. | Adivaran - Kodanchery - Thiruvambady - Kozhikode Airport Road |

Photo : https://www.facebook.com/lintojosephmla
കോഴിക്കോട് - വയനാട് - ബാംഗ്ലൂർ ദേശിയ പാതയിൽ അടിവാരത്തിനു സമീപം കൈതപൊയിൽ നിന്നും തുടങ്ങി കോടഞ്ചേരി - തിരുവമ്പാടി - മുക്കം വരെയുള്ള 22 കിലോമീറ്റർ റോഡ് 10 മുതൽ 12 മീറ്റർ വരെ വീതിയിൽ ആധുനിക രീതിയിൽ നവീകരിക്കുന്ന പ്രവർത്തിഅതിവേഗം പുരോഗമിക്കുന്നു.


86 കോടി നിർമ്മാണ ചെലവുള്ള ഈ റോഡ് പൂർത്തിയാവുന്നതോടെ വയനാട് ഭാഗത്തു നിന്നും അടിവാരം കോടഞ്ചേരി തിരുവമ്പാടി ഭാഗത്തു നിന്നും എളുപ്പത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ  എത്താം.
Qries
ബാംഗ്ലൂരിൽ താമസസിക്കുന്ന മലയാളികൾക്ക് ഏറെ ഉപകാരപ്പെടുന്ന ബാംഗ്ലൂർ - കോഴിക്കോട് Non-Stop സർവീസുകൾ…കൂടുതൽ വായിക്കാം


കൂടാതെ ഈ റോഡുവഴി അരിക്കോട്‌ , മഞ്ചേരി തുടങ്ങിയ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കും തൃശൂർ എറണാകുളം പാലക്കാട് ഭാഗത്തേക്കും കോഴിക്കോട് നഗരത്തിൽ പ്രവേശിക്കാതെ എളുപ്പത്തിൽ എത്തിച്ചേരാം.

അതുപോലെ തന്നെ അടിവാരം - താമരശ്ശേരി - കൊടുവള്ളി - കുന്നമംഗലം - കോഴിക്കോട് ദേശിയ പാതക്ക് ബൈപാസ് ആയി കൈതപ്പൊയിൽ - കോടഞ്ചേരി - തിരുവമ്പാടി - മുക്കം - കോഴിക്കോട് റോഡിനെ ഉപയോഗപ്പെടുത്താം.


ULCCS ആണ് എപ്പോൾ നിർമ്മാണം നടത്തുന്നത്. മഴക്കാലത്തിനു മുൻമ്പ് നിർമ്മാണം പൂർത്തിയാക്കാൻ ആണ് ശ്രെമിക്കുന്നത്. കോടഞ്ചേരിയിൽ വെച്ച് ഈ റോഡ് നിർമ്മാണം അധിവേഗം പുരോഗമിക്കുന്ന 155 കോടിയുടെ കോടഞ്ചേരി - പുല്ലൂരാംപാറ - പുന്നക്കൽ - കൂടരഞ്ഞി - കക്കാടംപൊയിൽ മലയോര ഹൈവേയുമായി കൂടിച്ചേരും. കക്കാടംപൊയിൽ - നിലമ്പൂർ മലയോര ഹൈവേ പൂർത്തിയാകുന്നതോടെ നിലമ്പൂർ - കക്കാടംപൊയിൽ - കോടഞ്ചേരി - അടിവാരം ബസ് സർവീസും തുടങ്ങും. മുക്കം - കൂളിമാട് - എളമരം കടവ് - മാവൂർ റോഡ് നവീകരണവും ചാലിയാറിനു കുറുകെ കൂളിമാട് പാലവും പൂർത്തിയാകുന്നതോടെ അടിവാരം ഭാഗത്തുനിന്നും നിന്നും കൂടുതൽ എളുപ്പത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ  എത്താം.


ഈ റോഡ് നിർമ്മിക്കാൻ വേണ്ടി ജനങ്ങൾ പൊന്നും വിലയുള്ള സ്ഥലം  സർക്കാരിനു വെറുതെ കൊടുക്കുകയായിരുന്നു.


റോഡ് പ്രവർത്തി പൂർത്തിയാകുന്നതോടെ അടിവാരം - കോടഞ്ചേരി - തിരുവമ്പാടി - മുക്കം - കോഴിക്കോട്/എയർപോർട്ട് / Calicut University മഞ്ചേരി റൂട്ടിൽ KSRTC യുടെ ചെയിൻ സർവീസും തുടങ്ങും. പാത കടന്നു പോകുന്ന പ്രാധാന അങ്ങാടികളെല്ലാം നടപ്പാത, LED ലൈറ്റുകൾ , Landscaping , Handrails, പ്രധാന ജംഗ്ഷനുകളിൽ സിഗ്‌നലുകൾ എല്ലാം സ്ഥാപിക്കും.


Qries
TATA ELXSI കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ആദ്യഘത്തിൽ തന്നെ 1,000...കൂടുതൽ വായിക്കാം


22 കിലോമീറ്റർ ഉള്ള ഈപാത വീതികൂട്ടി നവീകരം പൂർത്തിയാവുന്നതോടെ കോടഞ്ചേരി , തിരുവമ്പാടി പഞ്ചായത്തിന്റെയും മുക്കം മുൻസിപ്പാലിറ്റിയുടെയും ഭാഗമായ പ്രദേശങ്ങളുടെ മുഖഛായ തന്നെ മാറുകയും ടൂറിസം, വ്യവസായ, കാർഷിക മേഖലകളിൽ കൂടുതൽ വികസനങ്ങളും തൊഴിലവസരങ്ങളും വരുകയും ചെയ്യും.


Content Highlights : 11 - March -2023 update of 86 Cr Kaithapoyil / Adivaram - Kodanchery - Thiruvambady - Mukkam road improvement project will complete by ULCCS. Wayanad - Calicut Airport Road . Knowledge City . Wayanad - Kozhikode Airport Road.

Post a Comment

0 Comments