Header Ads Widget

Updates

10/Updates/ticker-posts

155 കോടിയുടെ കോടഞ്ചേരി - കക്കാടാംപൊയിൽ മലയോര ഹൈവേയുടെ ഏറ്റവും പുതിയ വീഡിയോ. | Kodanchery - Kakkadampoyil | Hill highway | Kozhikode | ULCCS | Calicut |



കോഴിക്കോട് ടൂറിസത്തിനും കേരള ടൂറിസത്തിനും കോഴിക്കോട് ജില്ലയുടെ സമഗ്ര വികസനത്തിനും പുതിയ പ്രതീക്ഷകളുമായി കോടഞ്ചേരി - കൂടരഞ്ഞി - കക്കാടംപൊയിൽ മലയോര ഹൈവേയുടെ നിർമ്മാണം അതിവേഗം ULCCS യുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നിർമ്മാണം 90 ശതമാനവും പൂർത്തിയായി.


നിർമ്മാണം പൂർത്തിയാവുന്നതോടെ കേരളത്തിലെ പ്രധാന ഹിൽ സ്റ്റേഷൻ ആയി വളർന്നു വരുന്ന കക്കാടാംപൊയിലിന്റെയും സമീപപ്രദേശങ്ങളുടെയും മുഖഛായ തന്നെ മാറും.ടൂറിസം, സ്റ്റാർ ഹോട്ടൽ / റിസോട്ട്, കാർഷികരംഗത്തും പുത്തൻ ഉണർവേകയും ഒട്ടനവതി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇപ്പോൾ തന്നെ ഒട്ടനവതി റിസോട്ടുകളും ഹോം സ്റ്റേ കളും ഉണ്ട് ഇവിടെ കൂടതെ സ്റ്റാർ റിസോർട്ടു കളടക്കം പുതിയതായി കുറെ റിസോട്ടുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.

കോടഞ്ചേരി - പുലിക്കയം - നെല്ലിപ്പൊയിൽ - പുല്ലൂരാംപാറ - പുന്നക്കൽ - കൂടരഞ്ഞി - കക്കാടംപൊയിൽ മലയോര ഹൈവേയുടെ പാത കടന്നു പോകുന്ന പ്രാധാന അങ്ങാടികളെല്ലാം ഇരുവശങ്ങളിലും ഓടകൾ, ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നുപോകുന്നതിനുള്ള കോൺക്രീറ്റ് ചാൽ, നിശ്ചിതദൂരം ഇടവിട്ട് ക്രോസ് ഡക്ടുകൾ, കാര്യേജ്‌വേ, പ്രധാന കവലകളിൽ ഇന്റർലോക്ക് കട്ടകൾ പാകിയ നടപ്പാതകൾ, സൗരോർജവിളക്കുകൾ, സിഗ്നൽലൈറ്റുകൾ, വിശ്രമകേന്ദ്രങ്ങൾ, ബസ്ബേകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, കക്കാടംപൊയിലിൽ പോലീസ് എയ്ഡ് പോസ്റ്റ് എന്നിവ ഒരുക്കുന്ന പ്രവർത്തിയും ആരംഭിച്ചു.



കക്കാടംപൊയിൽ - നിലമ്പൂർ മലയോര ഹൈവേ പൂർത്തിയാകുന്നതോടെ കോഴിക്കോട് ഊട്ടി ബസ് സർവീസും ആരംഭിക്കും കോഴിക്കോട് മാവൂർ മുക്കം തിരുവമ്പാടി കക്കാടംപൊയിൽ നിലമ്പൂർ വഴിയായിരിക്കും സർവ്വീസ്. അതുപോലെതന്നെ നിലമ്പൂർ - കക്കാടംപൊയിൽ - കോടഞ്ചേരി - അടിവാരം ബസ് സർവീസും തുടങ്ങും. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തി കരാർ ഏറ്റെടുത്തിരിക്കുന്നത്. മലയോര, കുടിയേറ്റ നിവാസികളുടെ സ്വപ്ന പദ്ധതിയായ മലയോരഹൈവേക്കായി നാട്ടുകാർ സ്ഥലം സൗജന്യമായി വിട്ടുനൽകുകയായിരുന്നു. തിരുവമ്പാടി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് നാന്ദികുറിക്കുന്ന സ്വപ്ന പദ്ധതിയാണ് മലയോരഹൈവേ.

12 മീറ്റർ വീതിയിൽ ആധുനിക റോഡ് വരുന്നതോടെ ടൂറിസം , കാർഷിക മേഖല , വ്യവസായ മേഖല യാത്രാ സൗകര്യം എന്നിവയിൽ കൂടുതൽ പുരോഗതി വരും. കോഴിക്കോട് ജിലയിൽ കുറ്റ്യാടി ചുരം - തൊട്ടിൽപ്പാലം - കൂരാച്ചുണ്ട് - തലയാട് - മലപുറം - കോടഞ്ചേരി ആണ് ഇനി പ്രവർത്തി തുടങ്ങാനുള്ള മലയോര പാത. കക്കാടാംപൊയിൽ - നിലമ്പൂർ മലയോര ഹൈവേ അടുത്ത ഘട്ടമായി തുടങ്ങും.



Qries


Qries
ബാംഗ്ലൂരിൽ താമസസിക്കുന്ന മലയാളികൾക്ക് ഏറെ ഉപകാരപ്പെടുന്ന ബാംഗ്ലൂർ - കോഴിക്കോട് Non-Stop സർവീസുകൾ…കൂടുതൽ വായിക്കാം


Content Highlights : 90 Percentage of Hillhighway connecting Kozhikode districts Kodanchery - Pulikkayam - Punnakkal - Koodaranji - Koombara - Kakkadampoyil has been completed. ULCCS . 34 KM . 155 Cr Project . Kerala Hill Highway .

Post a Comment

0 Comments