Header Ads Widget

Updates

10/Updates/ticker-posts

പാളയം Tower | Kozhikode നഗര ഗതാകതത്തിന്റെ മാസ്റ്റർ പ്ലാൻ | കോഴിക്കോട് ചേരികൾ ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ നഗരമാകുന്നു .| Caliut | Mobility Hub | International Standard Vegetable Market |

കോഴിക്കോട് ചേരികൾ ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ നഗരമാകുന്നു,  സ്റ്റേഡിയം കോളനി , നടക്കാവ് കോളനികളിൽ ഉള്ളവരെ കൂടി പുനരദ്ധിവസിപ്പിക്കും.

140 കുടുംബങ്ങൾക്ക് താമസ സൗകര്യമുള്ള കല്ലുത്താൻ കടവ് ഫ്ലാറ്റിൽ ഇപ്പോൾ 100 ഫ്ലാറ്റുകളിലെ താമസമുളളത്. സ്റ്റേഡിയം , നടക്കാവ് കോളനികൾ നിന്ന സ്ഥലങ്ങളിൽ Multilevel Car parking + Commercial Plaza നിർമ്മിക്കാൻ ആണ് കോർപറേഷൻ്റെ പദ്ധതി. അങ്ങനെ നഗരത്തിലെ പാർക്കിങ്ങിനും ഒരു പരിധി വരെ പരിഹാരം ആകും.

കല്ലുത്താൻ കടവ് കോളനിയിലെ എല്ലാവരെയും Kalluthan Kadavu ൽ പുതിയതായി കോഴിക്കോട് കോർപറേഷൻ നിർമ്മിച്ച Perl Height Flat ഫ്ലാറ്റിലേക്ക് മാറ്റി താമസിപ്പിച്ചായിരുന്നു.

Representative Image of Palayam Tower at Kozhikode City

കല്ലുത്താൻ കടവ് കോളനി ഉണ്ടായിരുന്ന സ്ഥലത്താണ് കേരളത്തിലെ ആദ്യ International Standard ഉള്ള പഴം പച്ചക്കറി മാർക്കറ്റ് വരുന്നത്.ഇപ്പോൾ പാളയത്തുള്ള മാർക്കറ്റ് ആണ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നത്.

BOT മാതൃകയിലുള്ള ഈ പദ്ധതിക്ക് ഏകദേശം 70 കോടിയാണ് Kalluthankadavu Area Development Company ( KADCo ) ചെലവഴിക്കുന്നത്. പഴങ്ങളും പച്ചക്കറികളും കേടുകുടാതെ സൂക്ഷിക്കാനുള്ള സൗകര്യം , Multilevel പാർക്കിങ്ങ് സൗകര്യം , ...., Toilet Blocks , ... , Restaurants , Coffee Shops , ചരക്കുകളുമായി വരുന്ന വാഹനങ്ങൾ പാർക്കു ചെയ്യാൻ വേണ്ടി Truck Bay , ജോലിക്കാർക്കുള്ള വിശ്രമ മുറികൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ടാവും.

Qries
കേരള ടൂറിസത്തിനും കോഴിക്കോടിനും ഒരു മുതൽക്കൂട്ടാവുകയാന്ന് കക്കാടംപൊയിൽ ഹിൽ സ്റ്റേഷൻ...കൂടുതൽ വായിക്കാം

പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റിയതിന് ശേഷം പാളയം മാർക്കറ്റ് നിന്ന സ്ഥലവും സമീപ സ്ഥലങ്ങളും ചേർത്ത് 2,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുള്ള പാർക്കിങ്ങ് Plaza യും ഷോപ്പിങ്ങ് സെന്ററും വരും.

ഇപ്പോൾ പാളയം മാർറ്റക്കറ്റിൽ വരുന്ന ഒരു വാഹനത്തിനു പോലും പാർക്കിങ്ങ് സൗകര്യമില്ല , പഴങ്ങളും പച്ചക്കറികളുമായി വരുന്ന ലോറികളെല്ലാം റോഡിൽ നിർത്തി ചരക്ക് ഇറക്കുന്നതു കാരണം എപ്പോഴും ഈ ഭാഗത്ത് തിരക്കാണ് , അതു പോലെ തന്നെ പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യങ്ങളുമില്ല.

ഇതിനെല്ലാം ഒരു ശാശ്വത പരിഹാരം ആകും പാളയം മാർക്കറ്റ് മാറ്റലും ഇപ്പോൾ പാളയത്ത് മാർക്കറ്റ് ഉള്ള സ്ഥലവും ബസ്സ് സ്റ്റാൻ്റ് ഉള്ള സ്ഥലത്തും വരുന്ന 2000 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന Parking Plaza , Commercial Space എല്ലാം അടങ്ങിയ Palayam Tower പദ്ധതിയും.

കോഴിക്കോട് നഗര ഗതാകതത്തിന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ച് ദീർഘദുര ബസ്സുകൾക്കായി ബൈപാസിൽ Mobility Hub നിർമ്മാണമാണ് അടുത്ത ഘട്ടം.Mobility Hub പൂർത്തിയായതിനു ശേഷം പുതിയ Stand പുതുക്കി പണിത് Two Tier ബസ്സ് സ്റ്റാന്റിനൊപ്പം Multilevel Parking Plaza + Under ground parking area + Commercial Plaza കളും വരും.

മാവൂർ റോഡ് പുതിയ സ്റ്റാന്റ് കോഴിക്കോട് നഗരത്തിൽ നിന്നും 60 KM ദുരപരിധിയിൽ വരുന്ന സ്ഥലങ്ങളിലേയ്ക്കുള്ള ബസ്സുകൾക്ക് മാത്രമായി മാറും. 60 KM ഭൂരത്തുള്ള ബസ്സുകളെല്ലാം മലാപ്പറമ്പ് Mobility Hub ൽ നിന്നും ആയിരിക്കും. Ramanattukara , Medical College , Kunnamangalam , Koyilandy Bypass എന്നിവടങ്ങളിൽ City Bus Terminal വരും .

ഈ Master plan ന്റെ ഒന്നാം ഘട്ടമാണ് കല്ലുത്താൻ കടവ് പ്രൊജക്റ്റും പാളയം മാർക്കറ്റ് മാറ്റലും. പുതിയ പാലത്ത് Flyover നിർമ്മാണം ഈ വർഷം തന്നെ തുടങ്ങും.

Qries
കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണവും ഈവർഷം പൂർത്തിയാകും...കൂടുതൽ വായിക്കാം

അതു പോലെ Mini bypass - Puthiyapalam - Kallai Road , കനോലി കനാലിനു സമാന്തരമായി Kalluthan Kadavu - Puthiyapalam Road - Mankavu Road Junction - Kallai Bridge, Jail Road - MM Ali Road - കല്ലായി റോഡ്, പുതിയറ - കുതിരവട്ടം - പൊറ്റമ്മൽ റോഡ് - Bypass , Mims ( Mini bypass ) - Kozhikode Bypss എന്നീ റോഡുകളുടെ വികസനംകല്ലുത്താൻ കടവ് - MIMS - Lulu - മാങ്കാവ് - മീഞ്ചന്ത 4 വരി പാതയുടെ പൂർത്തീകരണവുമാണ് ഈ ഭാഗത്ത് അടുത്തതായി വരുന്ന പ്രധാന പദ്ധതികൾ.

സ്റ്റേഡിയം compound , Kidson Corner Parking Plaza Cum Shopping Center Cum Open Atrium , മൊതലകുളം Underground Parking Cum Open Stage, Beach Road Parking Plaza Cum Shopping Center തുടങ്ങിയ പദ്ധതികളും വരുന്നുണ്ട്, ഇതിൽ സ്റ്റേഡിയം Compound Project, Kidson Corner പ്രോജക്ടുകളുടെ ടെൻഡർ ആയി.

ഈ പദ്ധതികൾ എല്ലാം പൂർത്തിയാകുന്നതോടെ കോഴിക്കോട് നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാവുകയും കോഴിക്കോട് നഗരത്തിൻ്റെ മുഖഛായ തന്നെ മാറും കൂടാതെ കോഴിക്കോട് ഒട്ടനവതി തൊഴിലവസരങ്ങളും സ്രഷ്ടിക്കപ്പെടും.

Kalluthan Kadavu Perl Heights Kozhikode. Photo : PTI









Kalluthan Kadavu Vegetable Fruits Market Phase 1 Model.






Post a Comment

2 Comments

  1. പാളയത്ത് ഒരു സബർബൻ ബസ്സ്റ്റാന്‍ഡ് ആവശ്യമാണ്. പാളയം പഴം പച്ചക്കറി മാർകററ് കല്ലുത്താൻ കടവിലേക്ക് മാറ്റുമ്പോള്‍ പാളയത്ത് ബസ്സ്റ്റാന്‍ഡ് വിഫുലീകരണത്തിനു വേണ്ടത്ര സ്ഥലം ലഭിക്കും അതിനാൽ കോഴിക്കോട് നഗരത്തില്‍ നിന്ന് ഹ 12 കിലോമീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരേ അകലത്തിലുള്ള പട്ടണങ്ങളിലേക് ഉള്ള ബസുകൾ പാളയത്ത് ഒരു സബർബൻ ബസ്സ്റ്റാന്‍ഡ് നിർമിച്ചു അവിടെ നിന്ന് പ സർവീസ് നടത്താം
    30 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വരേയുളള ദൂരം സഞ്ചരിക്കുന്ന ബസുകളുടെ സർവീസ് മാവൂര്‍ രോഡിലേ മൊഫ്സീൽ ബസ്സ്റ്റാന്‍ഡ് ലേക്ക് മാറ്റാം 60 കിലോമീറ്ററിൽ കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ബസുകൾ തൊണ്ടയാട് പരിഗണനയിലുള്ള മോബിലിററി ഹബ് (Calicut urban mobility hub) ലേക്കും മാറ്റാം

    ReplyDelete
  2. കോഴിക്കോട് നഗരത്തിന്റെ 25_30 കിലോമീറ്റര്‍ അകലെ ഉള്ള ചെറുതോ ഇടത്തരമോ ആയ പട്ടണങ്ങളെ കോഴിക്കോട് നഗരത്തിന്റെ ഉപനഗരങ്ങൾ (satellite cities) ആയി പരിഗണിക്കാം. അതായത് കൊയിലാണ്ടി ഉള്ള്യേരി നടുവണ്ണൂർ അത്തോളി ബാലുശ്ശേരി വട്ടോളി ബസാര്‍ ഏകരൂൽ പൂനൂർ താമരശ്ശേരി ഓമശ്ശേരി മുക്കം കൊടുവള്ളി നരിക്കുനി തുടങ്ങിയ കോഴിക്കോട് ജില്ലയിലെ പട്ടണങ്ങളെ കോഴിടിന്റ ഉപനഗരങ്ങളായി കണക്കാക്കാം അത് പോലെ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ കൊണ്ടോട്ടി ചേളാരി കുന്നുംപുറം പരപ്പനങ്ങാടി തുടങ്ങിയ പള്ളിക്ക് ബസാര്‍ തുടങ്ങിയ പട്ടണങ്ങളേയും കോഴിക്കോട് നഗരത്തിന്റെ ഉപനഗരങ്ങൾ (satellite cities) ആയി കണക്കാക്കാം ഇത്തരം കോഴിക്കോട് ന്റ ഉപനഗരങ്ങളിൽ നിന്നും കോഴിക്കോട് നഗരത്തിലേക്ക് വരുന്ന ബസുകൾക്ക് വേണ്ടി പാളയത്ത് ഒരു സബർബൻ ബസ്സ്റ്റാന്‍ഡ് പരിഗണിക്കേണ്ടതുണ്ട് 30കിലോമീററർ മുതല്‍ 70 കിലോമീറ്റര്‍ വരേ ദൂരത്തുള്ള നഗരങ്ങളില്‍ നിന്നും പട്ടങ്ങളിൽ നിന്നും വരുന്ന ബസൂകൾ മാവൂർ റോഡിലെ മൊഫുസിൽ ബസ്സ്റ്റാന്‍ഡ് ലും 70കിലോമീറററിൽ കൂടുതല്‍ ദൂരെ നിന്ന് ഉള്ള ബസുകൾ NH66 ബൈപാസ് നടുവത്ത് തൊണ്ടയാട് നിർമിക്കാനുദേശിക്കുന്ന മോബിലിററി ഹബിൽ നിന്നും ഓപറേറ്റിങ് ചെയ്യാവുന്നതാണ്. കൂടാതെ കോഴിക്കോട് നഗരത്തിന്റെ ഉപനഗരങ്ങളായി (suburban towns) ഫറോക്ക് രാമനാട്ടുകര കുനനമംഇ കക്കോടി തുടങ്ങിയ പട്ടണങ്ങളെ ബസ്സ്റ്റാന്‍ഡ് കളേ പരസ്പരം ബന്ധിപ്പിക്കുന്ന intra City ബസ് സർവീസ് കളും കോഴിക്കോട് തുടങ്ങേണ്ടതുണ്ട്

    ReplyDelete