Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് ബീച്ചിലെ "ഫ്രീഡം സ്ക്വയറിന്" ദേശീയ അവാർഡ്. | Freedom Square Kozhikode Beach | Indian Institute of Architects Award |

Photo : https://www.facebook.com/pradeepkumara.cpim

കോഴിക്കോട് ബീച്ചിലെ "ഫ്രീഡം സ്ക്വയറിന്" ദേശീയ അവാർഡ്.

കോഴിക്കോട് നോർത്ത് മുൻ എം ൽ എ എ പ്രദീപ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ... 

"ഫ്രീഡം സ്ക്വയറിന്" ദേശീയ അവാർഡ്. ദേശീയ സ്വതന്ത്ര്യ സമരത്തിൻ്റെ സ്മാരകമായ കോഴിക്കോട് ബീച്ചിലെ "ഫ്രീഡം സ്‌ക്വയറിന്" (സ്വാതന്ത്ര്യ ചത്വരം) വാസ്തുശിൽപ മികവിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആഹ്ലാദകരമായ വാർത്തയാണ് ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്നും വന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ (Socially responsible projects) എന്ന വിഭാഗത്തിലെ എറ്റവും മികച്ച രൂപകല്പനയ്ക്കാണ് 'ഫ്രീഡം സ്ക്വയർ' അവാർഡിന് അർഹമായത്.
കോഴിക്കോട്ടെ പ്രശസ്ത ആർകിടെക്ട് മാരായ പി. പി. വിവേക്, നിഷാൻ എന്നിവരുടെ നേതൃത്വത്തിലുള്ള "De earth" ആണ് "ഫ്രീഡം സ്ക്വയർ" രൂപകൽപ്പന ചെയ്തത്. ആർക്കിടെക്ട്മാരുടെ അഖിലേന്ത്യ വേദിയായ "ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെക്ട്സ്" (IIA) ഏർപെടുത്തിയ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആർകിടെക്ട്സ് അവാർഡാണ് ഇത്.
 

ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായ ഉപ്പ് സത്യാഗ്രഹത്തിൻ്റെ സമുജ്ജ്വല ചരിത്രമുള്ള കോഴിക്കോട്ട് സ്വാതന്ത്ര്യ പോരാളികൾക്കുള്ള സമർപ്പണമാണ് "ഫ്രീഡം സ്ക്വയർ".
Qries
ബാംഗ്ലൂരിൽ താമസസിക്കുന്ന മലയാളികൾക്ക് ഏറെ ഉപകാരപ്പെടുന്ന ബാംഗ്ലൂർ - കോഴിക്കോട് Non-Stop സർവീസുകൾ…കൂടുതൽ വായിക്കാം


കോഴിക്കോടിൻ്റെ ചരിത്രവും സ്വാതന്ത്ര്യ സമരത്തിൻ്റെ ത്യാഗോജ്ജ്വല സ്മരണകളും വർത്തമാന കാലത്തോട് സംവദിക്കും വിധം നിർമ്മിച്ച ചരിത്ര വീഥി, അതിന് ഇരു വശങ്ങളിലുമായി സ്വതന്ത്രമായ ആശയവിനിമയം, ആവിഷ്കാരം, അവതരണം എന്നിവക്കെല്ലാമായുള്ള അരങ്ങുകൾ, ഗസ്റ്റ് ലോഞ്ച്, ഗ്രീൻ റൂമുകൾ, ശുചി മുറികൾ, സുവനീർ ഷോപ്പ് എല്ലാമായി അനുപമമായ രൂപകൽപ്പന,......... സന്ദർശകർക്ക് അറിവും അനുഭൂതിയും പകരുന്ന സാന്നിദ്ധ്യം ........ഇതെല്ലാമാണ് കോഴിക്കോട്ടെ "സ്വാതന്ത്ര്യ ചത്വരം".


കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലം വികസന പദ്ധതിയുടെ ഭാഗമായി എം. എൽ.എ. യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 2.5 കോടി രൂപ ചിലവഴിച്ചാണ് "ഫ്രീഡം സ്ക്വയർ" നിർമ്മിച്ചത്. സ്വാതന്ത്ര്യ സമരത്തിൻ്റെ ഓർമ്മകളും, പാഠങ്ങളും, മൂല്യങ്ങളും പുതിയ തലമുറക്ക് പകർന്ന് നൽകാൻ ഉതകുന്ന അർത്ഥപൂർണ്ണമായ ഒരു സ്മാരകം നിർമ്മിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വത്തിൻ്റെ നിർവഹണം കൂടിയായിരുന്നു അത്.
Qries
86 കോടിയുടെ കൈതപോയിൽ - കോടഞ്ചേരി - തിരുവമ്പാടി - മുക്കം റോഡ് നവീകരണം അതിവേഗം പുരോഗമിക്കുന്നു…കൂടുതൽ വായിക്കാം


ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ദിയുടെ 75ആം വാർഷികത്തിന് മുന്നോടിയായി 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ "ഫ്രീഡം സ്ക്വയർ" നാടിനു സമർപ്പിച്ചത്.

കല,സാഹിത്യം,സംസ്കാരം, രാഷ്ട്രീയം, മതപരം തുടങ്ങി നമ്മുടെ സാമൂഹ്യ ജീവിതത്തിലെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ട് നടക്കുന്ന സർവ്വ മഹോത്സവങ്ങളുടെയും, മഹാ സമ്മേളനങ്ങളുടെയും അരങ്ങാണ് ഇന്ന് "ഫ്രീഡം സ്ക്വയർ". കോഴിക്കോട്ടുകാർക്ക് അഭിമാനിക്കാനും ആഹ്ലാദിക്കാനും അവസരമൊരുക്കിയ ആർക്കിടെക്ട്മാരായ വിവേകിനും, നിഷാ നും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.....
 

 Content Highlights : Freedom Square at Kozhikode Beach received Indian Institute of Architects Award.

Post a Comment

0 Comments