Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് വയനാട് ജില്ലകളുടെ മുഖഛായ മാറ്റുന്ന പദ്ധതിയായ ചുരം റോപ് വേ പദ്ധതി ഈവർഷം തന്നെ നിർമ്മാണം തുടങ്ങും | Kozhikode | Wayanad | Calicut |

Representative image of Kozhikode - Wayanad  Ropeway

കോഴിക്കോടിന്റെയും വയനാടിന്റെയും മാത്രമല്ല കേരളത്തിന്റെ തന്നെ ടൂറിസം രംഗത്തും യാത്രാ സൗകര്യങ്ങൾക്കും വലിയ കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന പദ്ധതിയാ ചുരം റോപ് വേ പദ്ധതി ഈവർഷം തന്നെ നിർമ്മാണം തുടങ്ങും .

അടിവാരം മുതൽ ലക്കിടി വരെ 3.675 കിലോമീറ്റർ ദൂരത്തിലാണ് ഏകദേശം 100 കോടി രൂപയുടെ നിർദ്ദിഷ്ട റോപ് വേ പദ്ധതി.

അടിവാരം , ലക്കിടി ടെർമിനലിനോട് അനുബന്ധിച്ച് പാർക്കിംഗ്, പാർക്ക്, സ്റ്റാർ ഹോട്ടൽ, മ്യൂസിയം, കഫ്റ്റീരിയ, ഹോട്ടൽ ആംഫി തിയേറ്റർ, ഓഡിറ്റോറിയം തുടങ്ങിയവയും പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.


ലക്കിടിയിൽ അപ്പർ ടെർമിനലിനും അടിവാരത്ത് ലോവർ ടെർമിനലിനും വേണ്ടി സ്ഥലം വാങ്ങിയിട്ടുണ്ട്.

മണിക്കൂറിൽ 400 പേർക്ക് യാത്ര ചെയ്യാവുന്നതും ആറ് സീറ്റുകൾ ഉള്ള AC കേബിൾ കാർ ആണ് വിഭാവനം ചെയ്തിരുന്നത്.

അടിവാരത്തിനും ലക്കിടിക്കും ഇടയിൽ നാൽപതോളം ടവറുകൾ ആണ് സ്ഥാപിച്ചാണ് റോപ്പ്‌വേ തയ്യാറാക്കേണ്ടത്.

കോഴിക്കോട് വയനാട് DTPC, വയനാട് ചേംബർ ഓഫ് കൊമേഴ്സ്,മലബാർ ചേംബർ ഓഫ് കൊമേഴ്സ് ,Business group കളുടെ Consortium എല്ലാം ചേർന്ന് Western Ghats Development Company ആണ് ചുരം റോപ് വേ PPP മോഡൽ പദ്ധതി നടപ്പാക്കുന്നത്.


ടവറുകൾ സ്ഥാപിക്കുന്നതിനു വേണ്ടി വരുന്ന വനഭൂമിക്ക് പകരമായി വേറെ സ്ഥലം കൈമാറിയാണ് ഇന്ത്യയിലെ പല സ്ഥലങ്ങളിലും Ropeway പദ്ധതി യാഥാർത്യമാക്കി ടൂറിസം മേഖലയിലും മറ്റുമായി ആ പ്രദേശങ്ങൾ മുന്നേറുന്നത്.

കാഴ്ച്ചകൾ കണ്ട്  ഒരു വശത്തേക്കുള്ള യാത്ര പൂർത്തിയാക്കാൻ 15 മിനിറ്റ് മതി .
ഇപ്പോൾ അടിവാരം മുതൽ ലക്കിടി വരെ ചുരത്തിലുടെ യാത്ര ചെയ്യാൻ ഏറ്റവും കുറഞ്ഞ് 40 മിനിറ്റ് വേണം.
Qries
കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണവും ഈവർഷം പൂർത്തിയാകും...കൂടുതൽ വായിക്കാം

ദിനം പ്രതി വാഹന പെരുപ്പം കൂടുന്ന ചുരത്തിൽ ഇപ്പോൾ എപ്പോഴും ബ്ലോക്കായതുകൊണ്ട് ഒന്നും രണ്ടും മണിക്കൂറുകളും എടുക്കാറുണ്ട് ഈ യാത്രക്ക്.

റോപ് വേ പൂർത്തിയാകുന്നതോടെ ചുരത്തിന്റെയും വനത്തിന്റെയും സൗന്ദര്യം കൂടുതൽ ആസ്വദിക്കാനാവുന്ന തിനോടൊപ്പം കേബിൾ കാർ യാത്രകൾക്ക് കൂടി പ്രയോജനപെടുത്താം. അതുവഴി വഴി ചുരത്തിലെ തിരക്കും കുറയ്ക്കാനാകും.

ഇന്ത്യയിലെ തന്നെ ഏറ്റവും ആകർഷകവുമായ പദ്ധതിയാവും ചുരം റോപ്പ് വേ. കോഴിക്കോട് നഗരത്തിൽ നിന്നും അടിവാരം വരെ Volvo Low Floor AC ബസ് സർവീസും അടിവരാത്തു നിന്ന് Ropeway വഴി ലക്കിടിലേക്കും
ലക്കിടിയിൽ നിന്നും വയനാടിൻ്റെ വിവിധ ഭാഗങ്ങളിലേക്കും Volvo Low Floor ബസ്സുകൾ ഏർപ്പെടുത്തി

കോഴിക്കോട് വയനാട് ടൂറിസം സർക്യൂട്ട് സാധ്യമാക്കുകയും തന്മൂലം ഇപ്പോൾ ഉള്ളതിൻ്റെ പതിമടങ് വിനോദ സഞ്ചാരികൾ എത്തുകയും ധാരളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ചുരത്തിലെ ബ്ലോക്ക് കാരണം വയനാട് ഭാഗത്തു നിന്നും കോഴിക്കോട് നഗരത്തിലെ ഹോസ്പ്പിറ്റലുകളിലേക്കും Calicut International എയർപോർട്ടിലേക്കും കോഴിക്കോട് ഭാഗത്തു നിന്നും ബാംഗ്ലൂർ മൈസൂർ ഈട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾ മണിക്കൂറുകളോളം മുടങ്ങാറുണ്ട്.


റോപ് വേ പദ്ധതിക്കൊപ്പം അടിവാരം - നൂറാംതോട് - ചിപ്പിലിത്തോട് - തളിപ്പുഴ ( Pookode Lake Junction ) റോഡ് കൂടി വന്നാൽ ചുരത്തിലെ ബ്ലോക്കുകൾക്ക് ശാശ്വത പരിഹാരമാകും.
അടിവാരത്ത് വരുന്ന South ഇന്ത്യയിലെ ഏറ്റവും വലിയ Entertainment City യും Ropeway പദ്ധതിക്ക് മുതൽക്കൂട്ടാവും.

Post a Comment

0 Comments